---
title: "പാനൂർ നഗരസഭയിൽ  താത്ക്കാലി ജീവനക്കാർക്ക് ശമ്പളം നിഷേധിച്ചതായി പരാതി"
english_title: "Panoor Municipality Temporary Staff Salary Denied Complaint CMO Portal"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386818/: panoor-municipality-temporary-staff-salary-denied-complaint-cmo-portal"
published_at: "2026-10-13T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdbe147e38f_panoor-municipality-temporary-staff-salary-denied-complaint.jpg"
keywords: ["Panoor municipality salary complaint", "temporary staff wages denied", "annual finance statement staff", "CMO portal complaint Panoor"]
---

# പാനൂർ നഗരസഭയിൽ  താത്ക്കാലി ജീവനക്കാർക്ക് ശമ്പളം നിഷേധിച്ചതായി പരാതി

> **Lead Summary:** പാനൂർ: പാനൂർ നഗരസഭയിൽ 2024-25 വർഷത്തെ വാർഷിക ധനകാര്യപത്രിക തയ്യാറാക്കി സമർപ്പിക്കുന്നതിനായി തൽക്കാലികമായി മൂന്ന് മാസത്തേക്ക് നിയമിച്ച അഞ്ച് ജീവനക്കാർക്ക് പത്തുമാസം പിന്നിട്ടിട്ടും ഒരുമാസത്തെ വേതനം നൽകാതെ പിടിച്ചുവച്ചതായി പരാതി. കെ എം അശ്വതി, ഇ എം ആദിത്യ, എൻ കെ കാവ്യ ദിനേശ്, എം കെ വിന്യ, എം സി ഷൈനി പത്മൻ എന്നീ താൽക്കാലിക ജീവനക്കാരാണ് സിഎംഒ പോർട്ടിലും തദ്ദേശവകുപ്പ് ജോ. ഡയറക്ടർക്കും പരാതി നൽകിയത്. 2025 ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31വരെ

## Article Content

പാനൂർ: പാനൂർ നഗരസഭയിൽ 2024-25 വർഷത്തെ വാർഷിക ധനകാര്യപത്രിക തയ്യാറാക്കി സമർപ്പിക്കുന്നതിനായി തൽക്കാലികമായി മൂന്ന് മാസത്തേക്ക് നിയമിച്ച അഞ്ച് ജീവനക്കാർക്ക് പത്തുമാസം പിന്നിട്ടിട്ടും ഒരുമാസത്തെ വേതനം നൽകാതെ പിടിച്ചുവച്ചതായി പരാതി. കെ എം അശ്വതി, ഇ എം ആദിത്യ, എൻ കെ കാവ്യ ദിനേശ്, എം കെ വിന്യ, എം സി ഷൈനി പത്മൻ എന്നീ താൽക്കാലിക ജീവനക്കാരാണ് സിഎംഒ പോർട്ടിലും തദ്ദേശവകുപ്പ് ജോ. ഡയറക്ടർക്കും പരാതി നൽകിയത്. 2025 ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31വരെ

ദിവസ വേതനാടിസ്ഥാനത്തി ലായിരുന്നു സേവനം. രണ്ടുമാസത്തെ വേതനം നൽകി ഒരു മാസത്തെ വേതനം ബാക്കിവയ്ക്കുകയായിരുന്നു. ചെയർപേഴ്സണു മായി നിരന്തരം ബന്ധപ്പെട്ടിട്ടും മുടന്തൻ ന്യായങ്ങൾ ഉന്നയിക്കുകയാണ്. ചില ജീവനക്കാർ തുക അനുവദിക്കാതെ ഫയൽ പൂഴ്ത്തിവയ്ക്കുകയാണ്.

സർക്കാർ ഉത്തരവും ഭരണ സമിതി തീരുമാനവും ഉണ്ടായിട്ടും വേതനം നൽകാൻ വൈകുന്നതിൻ്റെ കാരണം വ്യക്തമാകുന്നില്ല. നഗരസഭ ഭരണ സമിതി ഇടപെട്ട് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ നിയമ നടപടികളിലേക്ക് പോകുകയല്ലാതെ മറ്റു മാർഗമില്ലന്നും ഇവർ പറയുന്നു.

English Summary: Complaint of salary denial for temporary staff at Panoor Municipality. Five temporary staff KM Ashwathy, EM Adithya, NK Kavya Dinesh, MK Vinya, MC Shaini Padman appointed for three months to prepare and submit 2024-25 annual financial statement allege one month wage withheld even after ten months. They worked on daily wages from Oct 1 to Dec 31 2025. Two months paid, one month pending. Despite contacting chairperson repeatedly, lame excuses given and some staff allegedly holding file without approving amount. Complaint filed on CMO portal and to Local Self Government Joint Director. Despite govt order and governing body decision, delay reason unclear. They warn legal action if municipality does not intervene.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386818/: panoor-municipality-temporary-staff-salary-denied-complaint-cmo-portal)